കൊടുവള്ളി: നവീകരണ പ്രവൃത്തി നടക്കുന്ന വീടിെൻറ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. മൂന്നു നിർമാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കുറുമ്പൊയിൽ പരേതനായ നാരായണൻ നായരുടെ മകൻ കൂരിക്കുന്നുമ്മൽ സത്യൻ (54) ആണ് മരിച്ചത്. കുറുമ്പൊയിൽ തോരാട്മലയിൽ രാജൻ (48), പൊട്ടൻകാവിൽ ബിജു (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊടുവള്ളി-ആര്.ഇ.സി റോഡില്‍ ചുണ്ടപ്പുറം കിളച്ചാര്വീട്ടില് അബ്ദുല്മജീദിെൻറ വീട്ടില്‍ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. പുതുതായി നിര്‍മിക്കുന്ന രണ്ടാംനിലയിലെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീഴുകയായിരുന്നു. ഇതിനു താഴെ ഒന്നാംനിലയില്‍ വീടിെൻറ തേപ്പ് ജോലികൾ ചെയ്യുന്ന നിര്‍മാണ തൊഴിലാളികളുടെ മുകളിലാണ് സണ്‍ഷെയ്ഡ് തകർന്നു വീണത്. നാട്ടുകാരാണ് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നരിക്കുനിയില്നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യൻ ഉച്ചക്ക് രണ്ടരയോടെയാണ് മരിച്ചത്. മരിച്ച സത്യൻ ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡൻറാണ്.
പരേതനായ നാരായണൻ നായരാണ് പിതാവ്. മാതാവ്: കാർത്ത്യായനി അമ്മ. ഭാര്യ: സത്യഭാമ. മക്കൾ: അനൂപ്(ആർമി), അനിൽ. മരുമകൾ: അജന്യ (കണ്ണാടിപ്പൊയിൽ). സഹോദരങ്ങൾ: സാവിത്രി, ബാലകൃഷ്ണൻ, ബൈജു, പരേതനായ ശശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.