തിരുവനന്തപുരം: പുല്ലുവിളയിൽ മത്സ്യതൊഴിലാളി നായയുടെ കടിയേറ്റ് മരിച്ചു. ജോസ്ക്ലിൻ എന്ന 45കാരനാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് ജോസിന് നായയുടെ കടിയേറ്റത്. ജോലി കഴിഞ്ഞു വന്ന ജോസ്ക്ലിൻ കടൽതീരത്തേക്ക് പോകവേ ഒരുകൂട്ടം നായ്ക്കൾ ജോസ്ക്ലിനെ ആക്രമിക്കുകയായിരുന്നു. കൈക്കും താടിക്കും മുഖത്തും ഗുരുതരപരിക്കേറ്റ ഇദ്ദേഹം ബോധരഹിതനായി കടപ്പുറത്ത് കിടക്കുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന ജോസ്ക്ലിെന മറ്റ് മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
കഴിഞ്ഞവർഷം പുല്ലുവിളയിൽ നായയുടെ കടിയേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. അവരുടെ അയൽവാസിയാണ് ഇപ്പോൾ മരിച്ച ജോസ്ക്ലിൻ. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പുല്ലുവിളയിൽ റോഡ് ഉപരോധിക്കുകയാണ്. മരിച്ച ജോസ്ക്ലിൻെറ ഭാര്യയും മക്കളും അടക്കം റോഡ് ഉപരോധത്തിനെത്തിയിട്ടുണ്ട്. ഇന്ന് പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.