??????? ??????

'പ്രധാൻ മന്ത്രി മുദ്ര ലോണ്‍' നല്‍കാമെന്ന് പറഞ്ഞ് കോടിയിലധികം രൂപ തട്ടിയ യുവാവ് പിടിയിൽ

മരട്: 'പ്രധാൻ മന്ത്രി മുദ്ര ലോണ്‍' എടുത്തുനല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം വള്ളിയാട്ടില്‍ വീട്ടില്‍ വിപിന്‍ മോഹനെ(35)യാണ് മരട് പൊലീസ് പിടികൂടിയത്.

മുദ്ര ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് നിരവധി ആള്‍ക്കാരില്‍ നിന്നും ഒരു കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന വിപിന്‍ മോഹനെ മൂവാറ്റുപുഴയിലെ വാടകവീട്ടില്‍നിന്നാണ് പിടികൂടിയത്. മരട് ഇന്‍സ്‌പെക്ടര്‍ എസ്. സനൽ, എസ്.ഐ റിജിന്‍ തോമസ്, സി.പി.ഒമാരായ അരുണ്‍ രാജ്, വിനോദ് വാസുദേവന്‍, പ്രശാന്ത് ബാബു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നൽകി.  

Tags:    
News Summary - Man held for duping people on pretext of providing ‘Pradhan Mantri Mudra Loan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.