വിദ്യാര്‍ഥിനിയെ കന്യാകുമാരിയിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

നേമം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. മലയം ചൂഴാറ്റുകോട്ട കരിയിരത്ത് വീട്ടില്‍ വിഷ്ണു (32) ആണ് അറസ്റ്റിലായത്.

നവംബര്‍ 3നാണ് നേമം സ്റ്റേഷന്‍ പരിധിയിലെ ഗവ. സ്‌കൂളില്‍ പഠിക്കുന്ന 17കാരിയെ പ്രതി വശീകരിച്ച് കന്യാകുമാരിയിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

നേമം സി.ഐ രഗീസ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, ഷിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Man held for raping 17-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.