പിണങ്ങിപ്പോയ ഭാര്യയെ സംരക്ഷിച്ചതിന് ബന്ധുവിനെ കൊന്നയാൾ 10 വർഷത്തിന് ശേഷം പിടിയിൽ

ചങ്ങരംകുളം: തെറ്റിപ്പിരിഞ്ഞ് പോയ ഭാര്യയെ സംരക്ഷിച്ച ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷ് (42) ആണ് അറസ്റ്റിലായത്.

2012ലാണ് കേസിനാസ്പദമായ സംഭവം. സുനീഷിന്റെ ബന്ധുവായ ആലംകോട് അവറാൻപടിയിലെ ജിഷ എന്ന യുവതിയെ വീട്ടിൽ കയറി പ്രതി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ വിചാരണ നേരിടാതെ മുങ്ങി നടന്ന പ്രതിയെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്.

പിണങ്ങിപ്പോയ ഭാര്യയെ കൂടെ നിർത്തിയതിലുള്ള വൈരാഗ്യം തീർക്കാനാണ് പ്രതി ബന്ധുവായ ജിഷയെ കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ ഇറങ്ങി പ്രതി വിചാരണ നേരിടാതെ വർഷങ്ങളായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.

കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man held on charge of killing his relative, after 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.