കൊച്ചി: ഹൈകോടതിക്ക് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. ഹൈകോടതി അഭിഭാഷകൻെറ ബന്ധുവാണ് ഇയാൾ. വ്യാഴാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം. സമീപമുണ്ടായിരുന്ന അഭിഭാഷകനെ തള്ളിമാറ്റിയാണ് രാജേഷ് താഴേക്ക് ചാടിയത്.
കൈവശമുണ്ടായിരുന്ന ബാഗ് കോടതിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇയാൾ കെട്ടിടത്തിൻെറ ആറാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.