ബൈക്ക് കാറിലിടിച്ച് കത്തി യുവാവ് മരിച്ചു

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തി യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.

കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിഷ്ണു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിലുള്ളവർക്ക് പരിക്കില്ല.

അമിത വേഗതയിലെത്തിയ ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നുവത്രെ. 

Tags:    
News Summary - Man Killed After Bike Hits Car and caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.