കോട്ടയം: ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നരലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ പടിഞ്ഞാറേ മുറിയിൽ മുകേഷിനെയാണ് (29) മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ച പുണെ-കന്യാകുമാരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന യുവതിയുടെ മൊബൈലും 3,500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയം നഗരത്തിലെ ഷോപ്പിൽ മൊബൈൽ വിൽക്കാൻ ശ്രമിക്കുന്ന ഇയാളെ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോട്ടയം പള്ളിക്കത്തോട്, ഏറ്റുമാനൂർ, ഗാന്ധിനഗർ, കണ്ണൂർ ആലക്കോട് പൊലീസ് സറ്റേഷനുകളിലും എറണാകുളം റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.