മനുഷ്യ-വന്യജീവി സംഘര്‍ഷം: ഒമ്പത് ആര്‍.ആര്‍.ടികള്‍ കൂടി രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് 9 റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ആര്‍.ആര്‍.ടിയുടെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ ഒമ്പത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.

തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആര്‍.ആര്‍.ടികള്‍.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ

തുടര്‍ച്ചാനുമതി

റവന്യു വകുപ്പിന് കീഴില്‍ ലാന്‍‌ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍കാലിക തസ്തികകള്‍ക്ക് 01.01.2024 മുതല്‍ 31.12.2024 വരെ തുടര്‍ച്ചാനുമതി നല്‍കും.

റ്റി.എ. ഷാജി സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായ റ്റി.എ. ഷാജിയെ കേരള ഹൈകോടതിയില്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കും. 02.06.2024 മുതല്‍ 3 വര്‍ഷത്തേക്കാണ് നിയമനം.

Tags:    
News Summary - Man-Wildlife Conflict: Cabinet meeting decision to form nine more Rapid Response Teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.