മാവേലി സ്​റ്റോറിലെ അഴിമതി: മാനേജർക്ക് 12 വർഷം കഠിനതടവും എട്ട്​ ലക്ഷം പിഴയും

തിരുവനന്തപുരം: പത്തനംതിട്ട പുതുശ്ശേരി മാവേലി സ്​റ്റോറിൽ ക്രമക്കേട് നടത്തിയ മാനേജർ ബേബി സൗമ്യക്ക്​ 12 വർഷം കഠിനതടവും 8,07,000 രൂപ പിഴയും വിധിച്ചു. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.

തിരുവനന്തപുരം വിജിലൻസ് ജഡ്ജ് എം.വി. രാജകുമാരിയുടേതാണ് ഉത്തരവ്.

പുതുശ്ശേരി മാവേലി സ്​റ്റോറിൽ 2007-08 കാലത്ത്​ ഷോപ് മാനേജരായി ചുമതല വഹിച്ചുവന്നിരുന്ന ബേബി സൗമ്യ സ്​റ്റോറിൽനിന്ന്​ 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. 

Tags:    
News Summary - Manager gets 12 years rigorous imprisonment for Maveli Store Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.