കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നൽകിയ അപേക്ഷ ഹൈകോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസിേൻറതാണ് ഉത്തരവ്.
പി.ബി. അബ്ദുറസാഖ് 259 കള്ളവോട്ട് നേടിയാണ് വിജയിച്ചത െന്ന് ആരോപിച്ച് സുരേന്ദ്രൻ നൽകിയ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ അപേക്ഷ ന ൽകിയിരുന്നു. അബ്ദുറസാഖിെൻറ നിര്യാണത്തിനുശേഷം തെൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടത്. കേസ് അവസാനിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയിരുന്നില്ല.
കേസിെൻറ ഭാഗമായി കൊണ്ടു വന്ന വോട്ടിംഗ് യന്ത്രങ്ങൾ കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടു പോകുന്നതിെൻറ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണമെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഇതിനിടെ അബ്ദുറസാഖ് മരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതോടെ ഹരജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.