തൃശൂർ: വ്യാഴാഴ്ച വൃശ്ചികം ഒന്ന്. വ്രതനിഷ്ഠയും ശരണമന്ത്രങ്ങളുമായി വീണ്ടും മണ്ഡലകാലം. എന്നാൽ ശബരിമലക്ക് ഇന്ന് മുതല്‍ ഭക്തരുടെ യാത്ര തുടങ്ങുമ്പോൾ ഇരുമുടിക്കെട്ടിനൊപ്പം ജി.എസ്.ടിയുടെ ഭാരവും ചുമന്നു വേണം മല ചവിട്ടാൻ.ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യത്തെ മണ്ഡലകാലമാണിത്. മുണ്ട് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ക്ക് വില ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്നും പൂജാസാമഗ്രികൾക്ക് 10 ശതമാനമാണ് വില വർധനയെന്ന് പൂജ സാമഗ്രികളുെട വിൽപനക്കാർ പറയുന്നു. ജൂണിൽ പ്രഖ്യാപിച്ച ആദ്യ നിരക്കിൽനിന്നും പ്രതിഷേധത്തെത്തുടർന്ന് ഇളവ് വരുത്തിയ ശേഷവും വില ഉയർന്നു തന്നെയാണെന്ന് തൃശൂരിൽ പൂജാ സാമഗ്രികളുടെ മൊത്ത വിൽപന നടത്തുന്ന ജെ.കെ സ്േറ്റാഴ്സ് ഉടമ ജയകൃഷ്ണൻ പറഞ്ഞു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന പൂജാ സാമഗ്രികൾക്ക് നികുതി ഒഴവാക്കിയെങ്കിലും കേരളത്തിൽ ഉപയോഗിക്കുന്നവക്ക് പ്രതിഷേധങ്ങെള തുടർന്നാണ് ഇളവ് അനുവദിച്ചത്. ഇരുമുടിയും മാലയും കാണിപ്പൊന്നും അടക്കമുള്ളവയുടെ വിലയിൽ കഴിഞ്ഞ വർഷത്തെക്കാൾ അഞ്ച് മുതൽ 30 രൂപ വരെ വർധനയുണ്ട്. നിറക്കുന്നതിനുള്ള നെയ്യിന് 530 രൂപയും വിളക്കെണ്ണക്ക് 173 രൂപയുമാണ് വില. നാളികേരത്തിനും വൻ വിലയാണ്. 50-60 രൂപയാണ് പൊതിച്ച തേങ്ങയുടെ വില.
ഇരുമുടിക്കെട്ടിൽ നിറക്കുന്ന വിവിധ വസ്തുക്കളുടെ ജി.എസ്.ടി നിരക്ക്
•ചന്ദനത്തിരി-12%
•നെയ്യ്-12-%
•ഉണക്കമുന്തിരി-5%
•കാണിപ്പൊന്ന്-4%
•കൽക്കണ്ടം-5%
•പഞ്ചസാര-5%
•മാല, ലോക്കറ്റ്-5%
•ഇരുമുടി -5%
•പുതപ്പ്-5%
•ബാഗ്-12%
•എണ്ണ-5%
•തിരി-5%
•തേൻ-5%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.