കോട്ടയം: സി.പി.എമ്മുമായുള്ള കൂട്ടുകെട്ട് ആവർത്തിച്ച് കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും മാണിയുടെ പ്രഹരം. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട ഇരു പാർട്ടിയുടെയും വിവാദസഖ്യം ഇനിയും തുടരുമെന്ന സൂചനയാണ് വെള്ളിയാഴ്ചത്തെ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നൽകുന്നത്. വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി അടക്കമുള്ളവരുെട സാന്നിധ്യത്തിൽ ചേർന്ന മാണിഗ്രൂപ് ഉന്നതതല യോഗശേഷമായിരുന്നു സി.പി.എം പിന്തുണ തേടാനുള്ള തീരുമാനം. വെള്ളിയാഴ്ച രാവിലെ പാർലമെൻററി പാർട്ടി യോഗം വിളിച്ചുകൂട്ടിയ ശേഷമായിരുന്നു മാണിക്കുള്ള പിന്തുണകാര്യത്തിൽ സി.പി.എം അന്തിമ തീരുമാനം എടുത്തത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരെഞ്ഞടുപ്പിലെ വിവാദ കുട്ടുകെട്ടിനെതിരെ അന്ന് പാർട്ടിയിൽനിന്ന് ശക്തമായ എതിർപ്പ് മാണിക്കും മകനും നേരിടേണ്ടിവന്നെങ്കിൽ ഇക്കുറി ആരും പരസ്യവിമർശനേമാ എതിർപ്പോ ഉയർത്തിയിട്ടില്ല. ജോസഫ് വിഭാഗവും ഇക്കുറി മൗനം പാലിച്ചുവെന്നതും ശ്രദ്ധേയം. കേരള കോൺഗ്രസ് എന്തുനിലപാടെടുക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം കെ.എം. മാണി മുന്നറിയിപ്പിെൻറ സ്വരത്തിൽ പ്രഖ്യാപിച്ചതും നേതാക്കളുടെ മൗനത്തിന് കാരണമായെന്നാണ് നിഗമനം.
ഉടനല്ലെങ്കിലും ഭാവിയിൽ കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകുമെന്നുതന്നെയാണ് മാണി ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുെട രഹസ്യപ്രതികരണം. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും സി.പി.െഎ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. പി.സി. ജോർജിെൻറ ഒരംഗം വോട്ട് അസാധുവാക്കി. സി.പി.എമ്മിെൻറ ആറ് അംഗങ്ങളും മാണിയുടെ സ്ഥാനാർഥിയെ പിന്തുണച്ചു.
ആർ. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാേങ്കാടെ മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാനാക്കിയതിനുപിന്നാലെ മാണിവിഭാഗെത്തയും ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് സി.പി.എമ്മെന്ന് വ്യക്തം. മാണിഗ്രൂപ്പിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. മാണി ചതിച്ചെന്നാണ് ആരോപണം. എന്നാൽ, തങ്ങൾക്ക് അർഹതപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിൽ പിന്തുണക്കാൻ കോൺഗ്രസ് തയാറായില്ലെന്നാണ് കേരള കോൺഗ്രസിെൻറ ആരോപണം. ഒന്നിനോടും പതികരിക്കാൻ മാണി തയാറായില്ല.
അതിനിടെ, മാണിവിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ യു.ഡി.എഫ് ഘടകകക്ഷികളും മുതിർന്ന കോൺഗ്രസ് നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.