ചവറ: അഞ്ചലിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട ബംഗാളി തൊഴിലാളി മണിക് റോയിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംഭവത്തിലെ എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ നിവേദനം നൽകിയത്. ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
മണിക് റോയിയുടെ ഭാര്യ ചാമിലിറോയിയുടെ പേരിൽ തയാറാക്കിയ നിവേദനം മണിക്കിെൻറ സഹോദരെൻറ മകൻ സൂര്യകുമാർ, അദ്ദേഹത്തിെൻറ ഭാര്യ നീലിമ റോയി എന്നിവർ ചേർന്നാണ് നൽകിയത്.
നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ദാരുണമായ ഈ സംഭവത്തിൽ ദുഃഖമുണ്ടെന്നും സഹായം നൽകുന്നകാര്യം പരിഗണിക്കുമെന്നും ഉറപ്പു നൽകി. ഭർത്താവിെൻറ മരണത്തോടെ ഭാര്യ ചാമിലിയുടെ മേനാനില തെറ്റിയിരിക്കുകയാണ്. അതിനാൽ ജീവിക്കാനുള്ള സഹായം നൽകണമെന്ന് ഇവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും ഇവർ നിവേദനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.