തിരുവനന്തപുരം: ബി.ഒ.ടി കാലാവധി കഴിയുന്ന മുറക്ക് കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട മണിയാർ ജലവൈദ്യുതി പദ്ധതി സ്വകാര്യമേഖലയിൽ തന്നെ നിലനിർത്താൻ രണ്ടുവർഷം മുമ്പേ വലിയ ഇടപെടൽ നടന്നെന്ന് വ്യക്തമാവുന്നു. 2022 ഡിസംബറിൽ നടന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിൽ മണിയാർ വിഷയത്തിൽ വ്യവസായ വകുപ്പ് സ്വീകരിച്ച നിലപാട് കെ.എസ്.ഇ.ബിയെ അറിയിച്ചതായാണ് രേഖകൾ.
ബി.ഒ.ടി അടിസ്ഥാനത്തിൽ നടക്കുന്ന ഇത്തരം ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ കരാർ പുതുക്കുന്നതിൽ വ്യവസായ വകുപ്പിന് ഉചിതമായ തീരുമാനമെടുക്കാനാവുമെന്ന അവകാശവാദവും കെ.എസ്.ഇ.ബിക്ക് മുമ്പാകെ ഉന്നയിച്ചു.
കഴിഞ്ഞയാഴ്ച മണിയാർ അടക്കമുള്ളവ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിന് സമാനമായി 2022ലും യോഗം ചേർന്നതായാണ് വ്യക്തമാവുന്നത്. 2022 ഡിസംബർ 12നാണ് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ പങ്കെടുത്ത യോഗത്തിൽ മണിയാർ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചനടന്നത്.
2024ൽ അവസാനിക്കുന്ന കരാർ നീട്ടിനൽകുന്നതിനെ ആസ്പദമാക്കിയായിരുന്നു ചർച്ച. കരാർ നീട്ടുന്നത് സംസ്ഥാനത്തെ ഊർജ മേഖലക്കും ഗുണകരമല്ലാത്തതിനാൽ യോഗത്തിന് പിന്നാലെ ഡിസംബർ 20ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തും നൽകി.
വർഷം മുഴുവനും വൈദ്യുതോൽപാദനം സാധ്യമാവുന്ന പദ്ധതിയെന്ന പ്രത്യേകത മൂലം മണിയാർ പൊതുമേലഖയിൽ വരുന്നതിലൂടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള നേട്ടമടക്കം കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.