നടിയെ ആക്രമിച്ച കേസിൽ ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മഞ്ജുവിന്‍റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ഹൈകോടതി. വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈകോടതിയിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഹൈകോടതി നടപടി. വിചാരണ കോടതി ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുന്ന രീതിയിലല്ല ഇടപെട്ടതെന്ന് നേരത്തേ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

പ്രധാന സാക്ഷിയായ മഞ്ജുവിനെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. ഇരുവരുടേയും മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവിന്‍റെ മൊഴി. ഇക്കാര്യം മഞ്ജു വാര്യർ വിസ്താരവേളയിൽ വിചാരണ കോടതിയെ അറിയിച്ചെങ്കിലും രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചത്.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്താൻ വിചാരണ കോടതി തയാറായില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. വിചാരണ കോടതി മാറ്റണമെന്ന ഇരയുടെയും സര്‍ക്കാരിന്‍റെയും ഹരജി ഹൈകോടതി അല്‍പസമയത്തിനകം പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.