തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോേട്ടക്കെത്തുമെന്ന് കാത്തിരുന്ന് കാണാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നത്. ഇൗ കേസിൽ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം.
എന്നാൽ, പിടിയിലായവരിൽ ഒരുവിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കളും ഒരുവിഭാഗം യു.ഡി.എഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണസംഘത്തിെൻറ സ്വാഭാവിക നടപടിയാണ്. ജനം ടി.വിയെ വരെ ഇതോടെ ബി.ജെ.പി തള്ളിപ്പറഞ്ഞു.
ബി.ജെ.പി എന്താണെന്ന് എല്ലാവർക്കും ബോധ്യമായി. പെറ്റമ്മയെ വരെ അവർ തള്ളിപ്പറയുമെന്നും മന്ത്രി പരിഹസിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടമാണ്. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണ്.
സര്‍ക്കാറിനെ കരിവാരി എറിയുക മാത്രമാണ് ഇരുവിഭാഗത്തിെൻറയും ലക്ഷ്യമെന്നും കടകംപള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.