തിരുവനന്തപുരം: ഈ നിയമസഭ സമ്മേളനത്തിൽ പല പ്രധാന ബില്ലകളും പരിഗണിക്കും. ഓര്‍ഡിനന്‍സിനു പകരമുള്ള രണ്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (അക്രമവും സ്വത്ത് നാശവും തടയൽ) ഭേദഗതി ബിൽ( 2023), കേരള നികുതി (ഭേദഗതി) ബിൽ(2023) എന്നിവ.
സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം വരുന്ന ബില്ലുകള്‍- കേരള ലൈവ്‌സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡും മിനറൽ മിശ്രിതവും (നിർമാണവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ(2022), കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (മൂന്നാം ഭേദഗതി) ബിൽ(2022) എന്നിവയാണ്.
പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍- കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ(2021), ശമ്പളത്തിന്റെയും അലവൻസുകളുടെയും പേയ്‌മെന്റ് (ഭേദഗതി) ബിൽ( 2022), കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായമായ വേതനം (ഭേദഗതി) ബിൽ(2022), ശ്രീ പണ്ടാരവക ലാൻഡ്‌സ് (വെസ്റ്റിംഗ് ആൻഡ് എൻഫ്രാഞ്ചൈസ്‌മെന്റ്) ഭേദഗതി ബിൽ( 2022), കേരള ക്ഷീര കർഷക ക്ഷേമനിധി (ഭേദഗതി) ബിൽ(2023), കേരള പബ്ലിക് സർവീസ് കമ്മീഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ചുള്ള അധിക പ്രവർത്തനങ്ങൾ) ഭേദഗതി ബിൽ(2023), അബ്കാരി (ഭേദഗതി) ബിൽ(2023), കേരള മെഡിക്കൽ എജ്യുക്കേഷൻ (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ നിയന്ത്രണവും നിയന്ത്രണവും) ഭേദഗതി ബിൽ(2023),
ക്രിമിനൽ നടപടി ചട്ടം (കേരള ഭേദഗതി) ബിൽ(2023), ഇന്ത്യൻ പാർട്ണർഷിപ്പ് (കേരള ഭേദഗതി) ബിൽ, (2023) എന്നിവയാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.