നിലമ്പൂര്‍: കരുളായി വനത്തില്‍ ഉണക്കപ്പാറയിലെ മാവോവാദികളുടെ ക്യാമ്പ്ഷെഡുകളില്‍നിന്ന് കിട്ടിയത് ബ്രിട്ടീഷ് നിര്‍മിത പിസ്റ്റളും ഒട്ടേറെ ആധുനിക ഉപകരണങ്ങളും. 12 പേര്‍ക്ക് താമസിക്കാവുന്ന തരത്തിലുള്ള നാല് ഷെഡുകളും അടുക്കളയായി ഉപയോഗിക്കുന്ന മറ്റൊരു ചെറിയ ഷെഡുമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ കൈയില്‍ നിന്നാണ് വെടിയുതിര്‍ക്കാന്‍ തയാറാക്കിയ നിലയില്‍ പിസ്റ്റള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. സോളാര്‍ പാനലുകളും ഭക്ഷണം പാകം ചെയ്യാവുന്ന വലിയ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കുഴിബോംബ് നിര്‍മിക്കാനുതകുന്ന സേഫ്റ്റി ഫ്യൂസ്, ബാറ്ററി, വയര്‍ എന്നിവയും കണ്ടെടുത്തു. 16 മൊബൈല്‍ ഫോണ്‍, സീഡികള്‍, ഡി.വി.ഡി റൈറ്റര്‍, യൂനിഫോമുകള്‍, രണ്ട് ലാപ്ടോപ്, നാല് ഹാര്‍ഡ് ഡിസ്ക്, വയര്‍ലെസ്, വാക്കി ടോക്കി തുടങ്ങിയവയും കണ്ടെടുത്തു.
4,37,250 രൂപ, മാവോവാദികളുടെ പതാകദിനത്തിന് ഉപയോഗിച്ചിരുന്ന ചുവന്ന ബാനര്‍ എന്നിവയും കണ്ടെടുത്തതില്‍ ഉള്‍പ്പെടും. ക്യാമ്പില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ നിലമ്പൂര്‍ കെ.എ.പി ക്യാമ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ടാര്‍പായ വിരിച്ച് എട്ട് ഇടങ്ങളിലായാണ് ഇവയുള്ളത്. കൂടുതല്‍ പരിശോധനക്ക് ശേഷം ഇവ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.