???????? ????? ??????? ?????? ?????? ??????? ????? ?????????????????????? ??????????????

ഏറ്റുമുട്ടലില്‍ ഉറച്ച് പൊലീസ്; തീരാത്ത ദുരൂഹതകള്‍

നിലമ്പൂര്‍: മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്ന വാദത്തില്‍ പൊലീസ് ഉറച്ചുനില്‍ക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി. തിരച്ചിലിനിടെ അവിചാരിതമായി ഉള്‍വനത്തില്‍ ശ്രദ്ധയില്‍പെട്ട ക്യാമ്പ് ഷെഡുകള്‍ക്ക് സമീപത്തേക്ക് നീങ്ങിയ പൊലീസിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നാണ് ശനിയാഴ്ച മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ വിശദീകരിച്ചത്.
എന്നാല്‍ 60ഓളം വരുന്ന പൊലീസ് സേനയിലെ ഒരാള്‍ക്ക് പോലും എന്തുകൊണ്ട് പരിക്കേറ്റില്ളെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല. സെപ്റ്റംബര്‍ 26ന് രാത്രി കരുളായി മുണ്ടക്കടവ് വനമേഖലയില്‍ മാവോവാദികളും പൊലീസും തമ്മില്‍ നടന്ന വെടിവെപ്പിന് ശേഷം അതീവ ജാഗ്രതയോടെയാണ് പൊലീസ് സേന തിരച്ചില്‍ തുടര്‍ന്നിരുന്നതെന്നും ഈ കരുതലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ പൊലീസിന് കഴിഞ്ഞതെന്നുമാണ് വിശദീകരണം.
മുണ്ടക്കടവില്‍ രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. മാവോവാദികള്‍ കോളനിയിലുണ്ടെന്നറിഞ്ഞ് ആദ്യം സ്ഥലത്തത്തെിയ കരുവാരക്കുണ്ട് പൊലീസ് ജീപ്പിന് നേരെ മാവോവാദികള്‍ ഇരുട്ടിന്‍െറ മറപറ്റി ഉതിര്‍ത്ത വെടിയുണ്ട ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്ത് ജീപ്പിന്‍െറ ബോണറ്റിലാണ് തറച്ചത്. കാട്ടിലേക്ക് രക്ഷപ്പെട്ട മാവോവാദികള്‍ പൊലീസിനെ കൊല്ലാനല്ല, തങ്ങള്‍ക്ക് രക്ഷപ്പെടാനാണ് വെടിവെച്ചതെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു.
പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മി വിങില്‍പ്പെട്ട മാവോവാദികളില്‍ രണ്ടാമത്തെ ദളമാണ് നിലമ്പൂര്‍ വനത്തില്‍ താവളമാക്കിയിട്ടുള്ളത്. ഗറില്ല മോഡല്‍ യുദ്ധമുറകള്‍ പഠിച്ചവരാണിവര്‍. ഉന്നം തെറ്റാതെ വെടിയുതിര്‍ക്കാന്‍ കഴിവുറ്റവരാണ് ഈ വിങെന്ന് മാവോവാദികളുടെ പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇത്തരം ഒരു സംഘത്തിന് നേരെയുള്ള ഏറ്റുമുട്ടലില്‍ പൊലീസ് സേനയിലെ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ളെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഏറ്റുമുട്ടലുണ്ടായ ക്യാമ്പ് ഷെഡില്‍ നിന്ന് ഒരു തോക്ക് പോലും പൊലീസ് കണ്ടത്തെിയിട്ടില്ല. പത്ത് റൗണ്ട് വെട്ടിയുതിര്‍ക്കാവുന്ന ഒരു റൈഫിള്‍ മാത്രാണ് കുപ്പ ദേവരാജിന്‍െറ ശരീരത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിനിടെ ആയുധങ്ങളുമായി മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ഇതിനുള്ള മറുപടി. പൊലീസിന് നേരെ വെടിയുതിര്‍ത്ത് പോരാടുന്നതിനിടെ ആയുധങ്ങളുമായി മറ്റുള്ളവര്‍ രക്ഷപ്പെട്ടുവെന്നത് അവിശ്വസനീയമാണ്.
ഷെഡ് വളഞ്ഞ് വെടിയുതിര്‍ത്തിട്ടില്ളെന്ന പൊലീസിന്‍െറ വാദവും നീതിയുക്തമല്ല. കഠിനപരിശീലനം ലഭിച്ചവരാണ് തണ്ടര്‍ബോള്‍ട്ടിന്‍െറ കൂടെ ഓപറേഷനില്‍ ഉണ്ടായിരുന്നത്. മേഖലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും സുരക്ഷാവലയത്തിലാക്കിയ ശേഷമാണ് പൊലീസിന്‍െറ നീക്കം. പൊലീസ് സ്റ്റേഷനുകള്‍ക്ക് ചുറ്റും കൂറ്റന്‍ മതിലും അതിനുമുകളില്‍ മുള്ളുവേലിയും അടുത്തിടെയാണ് സ്ഥാപിച്ചത്. സ്റ്റേഷനകത്തേക്കുള്ള പ്രവേശന കവാടവും പ്രത്യേക രീതിയില്‍ ബന്തവസാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇത്തരം മുന്‍കരുതലുകള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്. ഒരു ഏറ്റുമുട്ടലുണ്ടായാല്‍ ശേഷമുള്ള പ്രത്യാക്രമണം തടയുന്നതിന്‍െറ ഭാഗമാണ് ഇതെന്ന് കരുതേണ്ടി വരും.
മാത്രമല്ല മാവോവാദി കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ് നിലമ്പൂര്‍ കാട്ടിലത്തെിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണെന്ന വിവരം ലഭിച്ചിരുന്നതായി ജില്ല പൊലീസ് മേധാവി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലമ്പൂര്‍ കാട്ടില്‍ മാവോവാദികളുടെ പ്രത്യേക ആക്ഷനുകള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ക്യാമ്പ് (പൊളിറ്റികോ മിലിട്ടറി ക്യാമ്പ്) പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതൊക്കെ അറിഞ്ഞുള്ള വളഞ്ഞിട്ട് പിടുത്തമാണ് (കോമ്പിങ്) വ്യാഴാഴ്ച നിലമ്പൂര്‍ കാട്ടില്‍ നടന്നതെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.
ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ മരിച്ചതെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പ് ശക്തമാവുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തതോടെ പൊലീസ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും.
Tags:    
News Summary - mao encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.