കല്‍പറ്റ: നിലമ്പൂരിലെ മാവോവാദി വേട്ടയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ്. വെടിവെപ്പിന്‍െറ പശ്ചാത്തലത്തില്‍ വയനാട്ടിലും കര്‍ശന ജാഗ്രതാനിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. നിലമ്പൂര്‍ ഏറ്റുമുട്ടലിനു പിന്നാലെ മാവോവാദികള്‍ വയനാട്ടിലത്തൊന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണിത്.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോവാദികള്‍ തമ്പടിക്കുന്നതായി പൊലീസും ഇന്‍റലിജന്‍സ് വൃത്തങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു. സേനയുടെ കണ്ണുവെട്ടിച്ച് ഏതുഭാഗത്തേക്കും മാറാമെന്നതാണ് വയനാട് തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ബിഹാര്‍, ആന്ധ്ര, തമിഴ്നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ഉന്നത മാവോവാദി നേതാക്കളടക്കമുള്ളവരാണ് പശ്ചിമഘട്ട മലനിരകളില്‍ താവളം തേടിയതെന്നാണ് പൊലീസ് പറയുന്നത്. അമ്പതിലധികം മാവോവാദികള്‍ കേരള വനമേഖലയില്‍ ചേക്കേറിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.
നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയില്‍ വെള്ളമുണ്ട, തിരുനെല്ലി, പുല്‍പള്ളി, മേപ്പാടി, തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കി. മേപ്പാടി സ്റ്റേഷന്‍ പരിധിയില്‍ നിലമ്പൂര്‍ കാടുകളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വനമേഖലകളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തും. തണ്ടര്‍ബോള്‍ട്ട് ഈ പ്രദേശങ്ങളില്‍ കനത്ത തിരച്ചില്‍ തുടരുന്നതായി ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തേ കുഞ്ഞോം, തിരുനെല്ലി മേഖലകളിലെ ബ്രഹ്മഗിരി കാടുകള്‍ താവളമാക്കിയ മാവോവാദികളില്‍ പലരും നിലമ്പൂര്‍ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
തിരുനെല്ലിയിലെ രണ്ടു റിസോര്‍ട്ടുകളും കുഞ്ഞോത്തെ ഫോറസ്റ്റ് ഒൗട്ട്പോസ്റ്റുമൊക്കെ മാവോവാദികളെന്നു സംശയിക്കുന്നവര്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആക്രമിച്ചിരുന്നു. കുഞ്ഞോത്തെ ചപ്പ കോളനിക്കടുത്ത കാട്ടില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് നടന്നതായി വെളിപ്പെടുത്തിയത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.