മാവോവാദികളുടെ മൃതദേഹങ്ങൾ ഡിസംബർ 5 വരെ സൂക്ഷിക്കാൻ ഉത്തരവ് 

മഞ്ചേരി: നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോവാദികളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങൾ ഡിസംബർ അഞ്ച് വരെ സൂക്ഷിക്കാൻ ഉത്തരവ്. മഞ്ചേരി ജില്ലാ പ്രിൽസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം വരെ സൂക്ഷിക്കാനാകൂ എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് കുപ്പു ദേവരാജിന്‍റെ സഹോദരൻ ബാബു സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. കേസിൽ വിശദ വാദം ഡിസംബർ 9ന് നടക്കും. 

മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകാനിരിക്കുകയാണ് ബന്ധുക്കൾ. ഇതിനായി ബന്ധുക്കൾ മൈസൂരുവിൽ നിന്നും മഞ്ചേരിയിലെത്തിയിട്ടുണ്ട്. കുപ്പു ദേവരാജന്‍റെയും അജിതയുടെയും ശരീരത്തിൽ മുറിവുകളുണ്ടെങ്കിലും വസ്ത്രങ്ങളിൽ രക്തക്കറയില്ലെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായതായാണ് ബന്ധുക്കൾ പരാതിയിൽ ഉന്നയിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ നിലമ്പുരിലെ ഇരുളായി വനമേഖലയിൽ മാവോയിസ്​റ്റുകളായ കുപ്പു ദേവരാജനും അജിതയും പൊലീസ്​ വെടിവെയ്​പ്പിൽ ​കൊല്ലപ്പെട്ടത്​. പൊലീസ്​ നടത്തിയത്​ വ്യാജ ഏറ്റുമുട്ടലാണെന്ന്​ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Maoist encounter manjeri principal sessions court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.