കൽപറ്റ: മാവോവാദി നേതാവ് േവൽമുരുകനെ വെടിവെച്ചുകൊന്ന തണ്ടർബോൾട്ട് സേനാംഗങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് വേൽമുരുകെൻറ സഹോദരനും അഭിഭാഷകനുമായ മുരുകൻ തിങ്കളാഴ്ച കൽപറ്റ ജില്ല കോടതിയിൽ ഹരജി നൽകിയത്. വേൽമുരുകനെ പിടികൂടിയശേഷമാണ് വെടിവെച്ചത് എന്നതിന് തെളിവാണു ദേഹത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
ഈ മാസം രണ്ടിനായിരുന്നു സംഭവം. മാവോവാദികളാണ് ആദ്യം വെടിവെച്ചതെന്നും സ്വയരക്ഷക്കുവേണ്ടിയാണ് പൊലീസ് വെടിവെച്ചതെന്നുമാണ് ഔദ്യോഗിക വാദം. ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുക്കുന്ന പൊലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി മാർഗനിർദേശപ്രകാരമാണ് കോടതിയെ സമീപിച്ചതെന്ന് വൈത്തിരിയിൽ വെടിയേറ്റു മരിച്ച സി.പി. ജലീലിെൻറ സഹോദരൻ സി.പി. റഷീദ് പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റുമുട്ടൽ കൊലകളെല്ലാം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈ ആവശ്യമുന്നയിച്ച് ഈ മാസം 17ന് കൽപറ്റ കലക്ടറേറ്റിനു മുന്നിൽ ജലീലിെൻറയും വേൽമുരുകെൻറയും കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നിരാഹാര സമരം നടത്തും. ഫോറൻസിക് റിപ്പോർട്ട് പരിഗണിക്കാതെയാണ് ജലീലിെൻറ കേസിൽ മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കിയത്. പൊലീസുകാരെ സംരക്ഷിക്കുന്നതായിരുന്നു റിപ്പോർട്ട്. നിലവിൽ വേൽമുരുകെൻറ കേസ് കോടതിയുടെ പരിഗണനയിലാണ്.
കോടതി പരിഗണിക്കുന്ന കേസിൽ എങ്ങനെയാണ് മുഖ്യമന്ത്രി തീർപ്പുകൽപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, തണ്ടർബോൾട്ട്-മാവോവാദി വെടിവെപ്പിൽ ഉപയോഗിച്ച തോക്കുകൾ പൊലീസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.