ഇരിട്ടി: വാളത്തോടിൽ വീണ്ടും അഞ്ചംഗ മാവോവാദി സംഘമെത്തി ടൗണിൽ പോസ്റ്ററുകൾ പതിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകീട്ട് ഏകദേശം 5.45ഓടെ സി.പി. മൊയ്തീനും ഒരു സ്ത്രീയും അടങ്ങുന്ന ആയുധധാരികളായ അഞ്ചംഗ സംഘമാണ് ടൗണിൽ എത്തിയത്. ടൗണിൽ പ്രകടനമായി എത്തിയ സംഘം കറുപ്പ് റെയിൻ കോട്ടുകൾ അണിഞ്ഞിരുന്നു. ടൗണിൽ പോസ്റ്ററുകൾ പതിച്ച മാവോവാദികൾ പ്രസംഗിച്ചശേഷം സമീപത്തെ ജോയി എന്ന ആളുടെ കടയിൽനിന്ന് അരിയും പഞ്ചസാരയും മൈദയും പച്ചക്കറികളും ബേക്കറിസാധനങ്ങളും നോട്ടുബുക്ക്, പേന ഉൾപ്പെടെ സാധനങ്ങളും വാങ്ങി തിരികെപോയി.
വാളത്തോട് മേഖലയിൽ ഇത് രണ്ടാം തവണയാണ് മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോവാദിസംഘം ഇറങ്ങുന്നത്. കഴിഞ്ഞതവണ എടപ്പുഴയിലും മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ടൗണിൽ പ്രകടനമായി എത്തി പോസ്റ്ററുകൾ ഒട്ടിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.