മാവോയിസ്​റ്റ്​ രൂപേഷിനെതിരെയുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

നാദാപുരം: റിമാൻറിൽ കഴിയുന്ന മാവോയിസ്​റ്റ്​ നേതാവ് രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ​്​റ്റേഷനുകളിൽ ചാർജ് ചെയ്ത കേസുകളിൽ നാദാപുരം സബ് ഡിവിഷണൽ ഡി.വൈ.എസ്.പി കുറ്റപത്രം സമർപ്പിച്ചു. രൂപേഷും മറ്റു നാലുപേരും അടങ്ങുന്ന സംഘം 2013 നവംബർ ഒന്നിന് വിലങ്ങാട് വായാട് ആദിവാസി കോളനി വാസികളെ ഭീഷണിപ്പെടുത്തുകയും ദേശ വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ​്​തെന്ന കേസിലും 2014 ജനുവരി ഒന്നിന് വലിയ പാനോത്തെ വീടുകളിൽ സമാനമായ ലഘുലേഖകൾ വിതരണം ചെയ്ത കേസിലും 2014 ജനുവരി നാലിന് പന്നിയേരി കോളനിയിൽ ലഘു ലേഖ വിതരണം ചെയ്ത കേസിലും യു.എ.പി.എ. വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.

മൂന്നു കേസുകളിലും ഡിവൈഎസ്.പി ഇ.സുനിൽ കുമാറാണ് കോഴിക്കോട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസുകളിൽ രൂപേഷിന് ഒപ്പമുണ്ടായിരുന്ന മറ്റു നാലു പേർക്കെതിരെയും കേസുണ്ട്. ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്നുവർഷം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് രൂപേേഷിനെ പിടികൂടിയത്. കോടതിയിൽ റിമാൻഡ് ചെയ്ത രൂപേഷിനെ മുൻ നാദാപുരം ഡിവൈ.എസ്.പി. പ്രേംദാസി​​​െൻറയും വയനാട് എസ്.പിയും നാദാപുരം എ.എസ്.പിയുമായിരുന്ന ആർ. കറുപ്പസ്വാമിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്​റ്റഡിയിൽ വാങ്ങി കുറ്റ്യാടി, വളയം പൊലീസ് സ്​റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Tags:    
News Summary - Maoist Rupesh Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.