മാവോവാദി ഭീഷണി: വനത്തിലെ നിരീക്ഷണ ക്യാമ്പ് ഷെഡുകള്‍ നിര്‍ത്തി

പാലക്കാട്: സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമുണ്ടെന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായ വനപ്രദേശത്തെ മര്‍മപ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയ ക്യാമ്പ് ഷെഡുകളുടെ പ്രവര്‍ത്തനം പ്രത്യേക ഉത്തരവില്ലാതെ നിര്‍ത്തി. നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതികാര സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. ഷെഡ്യൂളില്‍ നിരന്തര നിരീക്ഷണ ചുമതലയുണ്ടായിരുന്ന വാച്ചര്‍മാരെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം തിരിച്ചുവിളിക്കുകയായിരുന്നു.

കേരളത്തില്‍ മാവോവാദികളുടെ മൂന്ന് ദളങ്ങളിലൊന്നായ ഭവാനി ദളത്തിന്‍െറ പ്രവര്‍ത്തന മേഖലയായി അറിയപ്പെടുന്ന അട്ടപ്പാടി വനത്തിലെ നാല് ക്യാമ്പ് ഷെഡുകളും പ്രവര്‍ത്തനം നിര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. സൈലന്‍റ്വാലി വനമേഖലയിലെ സൈരന്ധ്രി, കൂച്ചിപ്പാറ, വാഴക്കല്ല്, നീലിക്കല്ല് എന്നിവിടങ്ങളിലെ ഷെഡുകളില്‍ വാച്ചര്‍മാരില്ലാതായതോടെ ഫലത്തില്‍ നിരീക്ഷണവും അവസാനിച്ചു. നാലും പുതൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലാണ്. എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള ഉള്‍വനത്തിലെ ഷെഡുകളില്‍ ഡ്യൂട്ടി ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്ന വിലയിരുത്തലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. വാച്ചര്‍മാര്‍ മാത്രമാണ് ഷെഡുകളിലുണ്ടാവുക.

അട്ടപ്പാടി വനത്തില്‍ ക്യാമ്പ് ഷെഡുകള്‍ പ്രവര്‍ത്തിച്ച നാല് കേന്ദ്രങ്ങളില്‍നിന്നും നിലമ്പൂര്‍ വനം ഉള്‍പ്പെടെയുള്ള മാവോവാദി പ്രവര്‍ത്തന മേഖലകളിലേക്കത്തൊന്‍ എളുപ്പമാണ്. ശിരുവാണിയിലെ ക്യാമ്പ് ഷെഡും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 192 ആദിവാസി ഊരുകളുള്ള അട്ടപ്പാടിയിലെ കുറുംബ വിഭാഗം തിങ്ങി താമസിക്കുന്ന 19 ഊരുകള്‍ കേന്ദ്രീകരിച്ച് മാവോവാദികളുടെ പ്രവര്‍ത്തനം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ സജീവമായിരുന്ന പൊലീസിലെ തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിന്‍െറ പ്രവര്‍ത്തനവും അട്ടപ്പാടിയില്‍ തടസ്സപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ വനത്തിലേക്കാണ് തണ്ടര്‍ബോള്‍ട്ട് വിഭാഗത്തെ മാറ്റിയിട്ടുള്ളത്. ഇതിനിടെ അട്ടപ്പാടിയിലെ താഴെ ഭൂതയാര്‍ ഊരില്‍ കഴിഞ്ഞ ദിവസം മാവോവാദി സാന്നിധ്യം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

 

Tags:    
News Summary - maoist threaten: observation camps in forest is stoped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.