നക്​സൽ വേട്ടക്കെതിരെ കാനം

കൊച്ചി: നക്​സൽ വേട്ട കേരളത്തിൽ വേണ്ടെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലാൻ ആർക്കും അവകാശമില്ല. ആദിവാസികൾക്കും  പട്ടികജാതിക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്​. അവരുയർത്തുന്ന ആവശ്യം ശരിയോ തെറ്റോ എന്ന്​ പരിശോധിക്കുന്നതിന്​ പകരം ആ ശബ്​ദം ഇല്ലാതാക്കാൻശ്രമിക്കുന്നത്​ ഒരു പരിഷ്​കൃത സമൂഹത്തിനു അനുയോജ്യമല്ലെന്നും കാനം പറഞ്ഞു. മോദി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ.ഡി.എഫ്​ എന്നും കാനം വ്യക്​തമാക്കി.

ഇന്നലെ വൈകിട്ടാണ് പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വിവരം പുറത്ത് വരുന്നത്. ഉച്ചയോടെയാണ് കരുളായിയിലെ പടുക്ക വനമേഖലയില്‍ രണ്ടു മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ കലാശിച്ച ഏറ്റുമുട്ടല്‍ അരങ്ങേറിയതും. മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്​.

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.