ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതിയെ സമീപിക്കും -എ. വാസു

കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരില്‍ സംഭവിച്ചത് ഏറ്റുമുട്ടല്‍ കൊലയല്ളെന്നും എവിടെനിന്നോ ചതിയിലൂടെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നുവെന്നും വാസു ആരോപിച്ചു. മൂന്നാമത്തെയാള്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും ഇല്ളെന്നും പറയപ്പെടുന്നു.

എന്നാല്‍, അയാളും കൊല്ലപ്പെട്ടിരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഏറ്റുമുട്ടലിന്‍െറയും കൊലപാതകത്തിന്‍െറയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറാവുന്നില്ല. പ്രതിഷേധസ്വരം ഉയര്‍ത്തുന്നവരോടുള്ള കേന്ദ്രനിലപാടുതന്നെയാണ് സംസ്ഥാനവും പിന്തുടരുന്നത്. നിങ്ങളാണ് ഫാഷിസ്റ്റെന്ന് കേന്ദ്രവും അല്ല നിങ്ങളാണ് ഫാഷിസ്റ്റെന്ന് സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്രതിയോഗികളെ നേരിടുന്നതില്‍ ഇരു സ്റ്റേറ്റുകളും തമ്മില്‍ വ്യത്യാസമില്ല.

ഭോപാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം കേരളത്തിലുമത്തെിയിരിക്കുന്നു. രാജ്യത്ത് കുഴപ്പമുണ്ടാക്കുന്നത് മാവോവാദികളല്ല, മറിച്ച് ഭരണാധികാരികളാണ്. മാവോവാദിയായിരിക്കുന്നത് കുറ്റമല്ളെന്ന് ഹൈകോടതി പോലും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ശത്രുരാജ്യങ്ങളോട് യുദ്ധംചെയ്യുന്ന പോരാളികളുടേതുപോലുള്ള സന്നാഹമാണ് കൊലപാതകത്തിനായി ഒരുക്കിയത്. ഇങ്ങനെയായിരുന്നില്ല വിഷയം കൈകാര്യംചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.