ഇടപെടല്‍ സര്‍ക്കാറിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചശേഷം –ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം

കൊച്ചി: നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചശേഷം ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്ന് കമീഷന്‍ അംഗം സിറിയക് ജോസഫ്. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകരുത്. പൊലീസിന്‍െറയും മറുഭാഗത്തിന്‍െറയും അഭിപ്രായങ്ങള്‍ ശേഖരിച്ചശേഷം മാത്രമേ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കൂ.
രണ്ട് പൊലീസുകാരാണ് കൊല്ലപ്പെടുന്നതെങ്കില്‍ ഇത്രത്തോളം ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും അഴിമതിയും സംബന്ധിച്ച് കൊച്ചിയില്‍ നടന്ന ശില്‍പശാല ഉദ്ഘാടനത്തിനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച വ്യക്തമായ ചിത്രം ലഭ്യമാകാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ല. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് പറയണമെങ്കില്‍ വെടിവെപ്പിന് മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നില്ളെന്നത് തെളിയിക്കപ്പെടണം. ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. വെടിവെപ്പ് അനിവാര്യമാണെങ്കില്‍ പോലും മുട്ടിന് താഴേക്ക് വേണം വെടിവെക്കാനെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട്. അത് പാലിക്കപ്പെട്ടിട്ടില്ളെന്നാണ് വ്യക്തമാകുന്നത്. പോസ്റ്റ്മോര്‍ട്ടം, ഇന്‍ക്വസ്റ്റ്, ബാലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഇത് സംബന്ധിച്ച നിഗമനങ്ങളിലേക്ക് എത്താന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

നിയമ ബിരുദമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാത്രമേ അക്രഡിറ്റേഷന്‍ നല്‍കൂവെന്നാണ് ഹൈകോടതി പുതുതായി കൊണ്ടുവന്ന വ്യവസ്ഥയില്‍ പറയുന്നതെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോടതി ചില സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. എന്നാല്‍, നിയമ ബിരുദമില്ലാത്തത് കോടതിയിലത്തെി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സമാകില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - Maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.