പൊലീസ് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ളെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഭാഷ്യത്തില്‍ സംശയം പ്രകടിപ്പിച്ച് എം.പിയും എം.എല്‍.എയുമായ സി.പി.എം യുവനേതാക്കള്‍. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും എം.പിയുമായ എം.ബി. രാജേഷും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം. സ്വരാജുമാണ് പൊലീസ് വാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. അതേസമയം, സി.പി.ഐ നേതാക്കളുടെ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായി ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വവും രംഗത്തത്തെി.

ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച പൊലീസ് ഭാഷ്യം എവിടെയാണെങ്കിലും ആര്‍ക്കും തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല എന്ന അനുഭവം ചരിത്രത്തിലും വര്‍ത്തമാനകാലത്തും ധാരാളമുണ്ട്. അതിനാല്‍ നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചു കൊന്നതിലെ ചോദ്യങ്ങളൊന്നും അവഗണിക്കാനാവില്ളെന്ന് എം.ബി. രാജേഷ് കുറിച്ചു.

നിലമ്പൂരില്‍ മാവോവാദികളെ പൊലീസ് വെടിവെച്ചു കൊന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഏറ്റുമുട്ടലിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നു. സംഭവത്തെക്കുറിച്ച അന്വേഷണം യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരട്ടെ.

പൊലീസ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമാനുസൃത നടപടിയുണ്ടാവട്ടെ -രാജേഷ് പറയുന്നു. വര്‍ഗീസിന്‍െറ അനുഭവവും രാജന്‍െറ ഓര്‍മയും ലഭ്യമായ വിവരങ്ങളും വെച്ച് നോക്കിയാല്‍ നിലമ്പൂര്‍ സംഭവത്തിലും പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് എം.സ്വരാജ് പ്രതികരിച്ചത്.

നിലമ്പൂര്‍ വനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, പൊലീസ് കളവ് പറയുകയാണെന്നും  പിടികൂടിയശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്.
സംശയിക്കുന്നവര്‍ക്ക് അതിന് മതിയായ കാരണങ്ങളുണ്ട്- സ്വരാജ് വ്യക്തമാക്കുന്നു.  

നിലമ്പൂര്‍ കാടുകളില്‍ സംഭവിച്ചതിനെപ്പറ്റി പൊലീസ് മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ളെന്ന് ബിനോയ് വിശ്വം എഫ്.ബിയില്‍ പറഞ്ഞു. ‘
വിയോജിക്കാനും ആശയപ്രചാരണത്തിനുമുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമാണ്.
മാവോവാദികള്‍ക്ക് അത് നിഷേധിക്കാന്‍ വെടിയുണ്ടകളുടെ മാര്‍ഗം അവലംബിക്കുന്നത് ഇടതുപക്ഷത്തിന്‍െറ വഴിയല്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.