വീണ്ടും മാവോവാദികളത്തെിയെന്ന് വെളിപ്പെടുത്തല്‍; പൊലീസ് സ്ഥിരീകരിച്ചു

നിലമ്പൂര്‍: പ്രാക്തന ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന കരുളായി ഉള്‍വനത്തിലെ കോളനിയില്‍ ഏഴംഗ മാവോവാദി സംഘമത്തെിയെന്ന് വെളിപ്പെടുത്തല്‍. തിങ്കളാഴ്ച വൈകീട്ടാണ് ആയുധധാരികളായ സംഘമത്തെിയതെന്നാണ് ആദിവാസികള്‍ മുഖേന പുറംലോകമറിഞ്ഞത്. വനംവകുപ്പും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഘത്തില്‍ ഒരു സ്ത്രീയുമുള്ളതായി പറയുന്നു. ഇരുട്ടാകുന്ന സമയത്താണ് കോളനിയിലത്തെിയതെന്നും രണ്ട് മണിക്കൂറോളം ചെലവഴിച്ചെന്നും ആദിവാസികള്‍ പറഞ്ഞു. രണ്ടുപേര്‍ മരിച്ചാല്‍ ഇല്ലാതാകുന്നതല്ല ഈ പ്രസ്ഥാനമെന്നും സായുധസമരത്തിന് ആദിവാസികളുടെ പിന്തുണ വേണമെന്നും സംഘം ആവശ്യപ്പെട്ടതായി ആദിവാസികള്‍ പറയുന്നു.

അരിയും ഭക്ഷ്യവസ്തുക്കളുമായാണ് ഇവര്‍ മടങ്ങിയത്.
വെടിവെപ്പ് സമയത്ത് രക്ഷപ്പെട്ട വിക്രം ഗൗഡയും സോമനും സംഘത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച വെടിവെപ്പുണ്ടായ ഒണക്കപ്പാറക്ക് ആറര കിലോമീറ്ററോളം അകലെയാണ് മണ്ണള കോളനി. മുമ്പും ഈ കോളനിയില്‍ മാവോവാദികളത്തെിയിരുന്നു.

മാനന്തവാടിയില്‍ മാവോവാദി അനുകൂല പോസ്റ്റര്‍
 
മാനന്തവാടിയില്‍ പോസ്റ്റര്‍ മാവോവാദി അനകൂല പ്രത്യക്ഷപ്പെട്ടു. ‘നരേന്ദ്ര മോദി ക്രിമിനലായിരിക്കാം, പിണറായി വിജയന്‍ ക്രിമിനലായിരിക്കാം, ഉമ്മന്‍ ചാണ്ടി ക്രിമിനലായിരിക്കാം, മാവോവാദികള്‍ ക്രിമിനലുകളല്ല, പ്രതികരിക്കുക -പ്രതികരണവേദി’ എന്നീ വാചകങ്ങളുള്ള പോസ്റ്ററാണ് ചൊവ്വാഴ്ച രാവിലെ വിന്‍സന്‍റ്ഗിരി ആശുപത്രിക്കു മുന്നിലെ റോഡരികിലെ മരത്തില്‍ പതിച്ചനിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞത്തെിയ രഹസ്യാന്വേഷണ വിഭാഗം പോസ്റ്റര്‍ പറിച്ചുനീക്കി.

നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ദുരൂഹതയാരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് മാവോവാദികളുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ച വയനാട്ടില്‍ നിന്നുതന്നെ കൊലപാതകത്തിനെതിരെ പ്രതികരണമുണ്ടായിരിക്കുന്നത്.

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.