കു​പ്പു​ദേ​വ​രാ​ജി​െൻറ സ​ഹോ​ദ​ര​നെ അ​പ​മാ​നി​ച്ച സം​ഭ​വം: വ​ർ​ഗീ​യ ക​ലാ​പം ഒ​ഴി​വാ​ക്കാ​നെ​ന്ന്​ പൊ​ലീ​സ്​

കോഴിക്കോട്: നിലമ്പൂർ വെടിെവപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജി​െൻറ മൃതദേഹം സംസ്കരിക്കുന്നതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സഹോദരൻ ശ്രീധറി​െൻറ കോളറിൽ പിടിച്ച് അപമാനിച്ചത് വർഗീയ സംഘർഷം ഒഴിവാക്കാനാണെന്ന് സിറ്റി പൊലീസ് കമീഷണറുടെ വിചിത്ര മറുപടി. സംഭവത്തില്‍ സിറ്റി രഹസ്യാന്വേഷണ വിഭാഗം അസി. കമീഷണറായിരുന്ന എം.പി.  പ്രേമദാസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. 

ഫെബ്രുവരി 13ന് സിറ്റി പൊലീസ് കമീഷണർ നൽകിയ  വിശദീകരണത്തിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചാൽ ബി.ജെ.പി ഉൾപ്പെടെയുള്ള ചില ഹിന്ദു സംഘടനകളും മുസ്ലിംകളും തമ്മിൽ വർഗീയ സംഘർഷം ഉണ്ടാവാനിടയുണ്ടെന്ന് പറയുന്നത്. മാേവായിസ്റ്റ്  നേതാവായ കുപ്പുദേവരാജിനെ അനുകൂലിക്കുന്ന തീവ്ര ഇടതുപക്ഷക്കാരും എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി,  ആർ.എം.പി തുടങ്ങിയ സംഘടന പ്രവർത്തകരും മുതലക്കുളം, പൊറ്റമ്മൽ എന്നിവിടങ്ങളിൽ മൃതദേഹം  പൊതുദർശനത്തിന് വെക്കാൻ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, പൊതുജനങ്ങളും ബി.ജെ.പി  ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളും മുതലക്കുളം അമ്പല കമ്മിറ്റിയും ഇതിനെതിരെ രംഗത്തുവന്നു. മുതലക്കുളത്ത്  പൊതുദർശനത്തിന് വെച്ചാൽ എതിർക്കുമെന്ന് സംഭവദിവസം ക്രമസമാധാന ചുമതലയുണ്ടായിരുന്ന നോർത്ത് അസി. കമീഷണർ ഇ.പി. പൃഥിരാജിെന ക്ഷേത്രകമ്മിറ്റി അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

കുപ്പു ദേവരാജിനെ അനുകൂലിക്കുന്നവരിൽ കൂടുതലും മുസ്ലിംകളും എതിർക്കുന്നവരിൽ പ്രധാനമായും ഹിന്ദു സംഘടനകളുമായിരുന്നു. പൊതുദർശനത്തിന് വെക്കാൻ അനുവദിച്ചാൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ അത് വർഗീയ സംഘർഷത്തിലേക്ക് നീങ്ങുമായിരുെന്നന്നും കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 
നവംബർ 24ന് നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പുദേവരാജി​െൻറ മൃതദേഹം മനുഷ്യാവകാശ ദിനത്തി​െൻറ തലേന്ന്, ഡിസംബർ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കാൻ തയാറെടുക്കുേമ്പാഴായിരുന്നു എ.സി.പിയുടെ മനുഷ്യത്വരഹിതമായ പ്രവർത്തനം. ‘മാധ്യമം’ ഫോേട്ടാഗ്രാഫർ പി. അഭിജിത്ത് പകർത്തിയ, ശ്രീധറി​െൻറ കോളറിൽ പിടിക്കുന്ന എ.സി.പിയുടെ ഫോേട്ടാ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ സംസ്ഥാന വ്യാപകമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നതി​െൻറ തുടർച്ചയായാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്.

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.