കൊച്ചി: മിസോറം ഗവർണർ കുമ്മനം രാജശേഖരനെതിരെ മിസോറമിലെ ചില ക്രൈസ്തവ സംഘടനകളിൽനിന്നുണ്ടായ എതിർപ്പ് പ്രാദേശികമാണെന്നും സഭകളുടെ വികാരമല്ലെന്നും സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. ചൊവ്വാഴ്ച കുമ്മനം രാജശേഖരനുമായി എറണാകുളം െഗസ്റ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിേസാറമിലെ കാത്തലിക് ബിഷപ് കുമ്മനത്തിെൻറ സ്ഥാനാരോഹണച്ചടങ്ങിൽ പെങ്കടുത്തിരുന്നു. വിഷയം ശ്രദ്ധയിൽെപട്ടപ്പോൾതന്നെ ബിഷപ്പിനെ വിളിച്ച് കുമ്മനം കേരളത്തിൽനിന്നുള്ള ആളാണെന്നും എല്ലാ മത, ജന വിഭാഗങ്ങളോടും ചേർന്നുപോകുന്ന ആളാണെന്നും അറിയിച്ചു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശീയ ഗവർണർ വേണമെന്ന വികാരമാണ് പ്രതിഷേധത്തിന് പിന്നിൽ. രാഷ്ട്രീയപരമായോ മതപരമായോ വിലയിരുത്തേണ്ടതല്ല. കുമ്മനവുമായി സഭ ദിനപത്രത്തിൽ പ്രവർത്തിച്ച കാലംമുതൽ സൗഹൃദമുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് താൻ സന്ദർശിച്ചതെന്നും കർദിനാൾ പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് ഇരുവരും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.