കൊച്ചി: മരടിൽ പൊളിച്ച ഫ്ലാറ്റുകളിലെ കമ്പിയും കോൺക്രീറ്റും വേർതിരിക്കുന്ന ജോലി ഒ രു ഘട്ടം കഴിഞ്ഞാൽ അവശിഷ്ടം നീക്കിത്തുടങ്ങും. ബുധനാഴ്ചക്കുള്ളിൽ ലോഡുകൾ നീങ്ങിത ്തുടങ്ങുമെന്ന് അവശിഷ്ടം നീക്കുന്നതിെൻറ ചുമതലയുള്ള പ്രോംപ്റ്റ് എൻറർപ്രൈസസ ് അധികൃതർ അറിയിച്ചു.
കമ്പിയും കോൺക്രീറ്റും വേർതിരിക്കൽ തുടരുന്നതിനിടെ െപാടിശല്യം കാരണം ആരോഗ്യപ്രശ്നം രൂക്ഷമാണെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾ പൊളിച്ചിടത്താണ് കമ്പിയും കോൺക്രീറ്റും വേർതിരിക്കുന്ന ജോലി പൂർണമായി തുടങ്ങിയത്. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റുകൾ പൊളിച്ചിടത്ത് വ്യാഴാഴ്ച ആരംഭിക്കും.
20 ലോഡ് അവശിഷ്ടത്തിലെങ്കിലും കമ്പിയും കോൺക്രീറ്റ് വേർതിരിച്ചുകഴിഞ്ഞാൽ ആദ്യ ലോഡ് നീങ്ങുമെന്ന് പ്രോംപ്റ്റ് എൻറർപ്രൈസസ് പാർട്ണർ ഇർഷാദ് പറഞ്ഞു. നാലിടത്തുംകൂടി 4000 ലോഡ് അവശിഷ്ടമുണ്ടാവും. പ്രതിദിനം ശരാശരി 400 ലോഡ് നീക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.