മാറാട്​ കലാപം: രേഖകൾ കൈമാറുന്നില്ലെന്ന്​ സി.ബി.​​െഎ; ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: സർക്കാർ രേഖകൾ നൽകാത്തതിനാൽ രണ്ടാം മാറാട് കലാപത്തിന്​ പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച അ ന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ലെന്ന സി.ബി.​െഎ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. അന്വേഷണം ഏറ്റെടുത ്തെങ്കിലും രേഖകൾ മുഴുവൻ സർക്കാർ കൈമാറിയിട്ടില്ലെന്നും ഇതിന്​ അടിയന്തര നിർദേശം നൽകണമെന്നാവശ്യപ്പെട്ടും സി.ബ ി.െഎ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

രണ്ടാം മാറാട് കലാപത്തിനു പിന്നിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന്​ വ്യക്തമാക്കിയാണ് സംഭവം അന്വേഷിച്ച ജസ്​റ്റിസ് തോമസ്. പി. ജോസഫ് കമീഷൻ റിപ്പോർട്ട് നൽകിയത്. ഇതി​​െൻറ അടിസ്ഥാനത്തിൽ കൊളക്കാടൻ മൂസഹാജി നൽകിയ ഹരജിയിലാണ് 2016 നവംബർ പത്തിന് ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ജനുവരി 18ന് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ഏറ്റെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.

ചില പ്രധാന രേഖകൾ ആവശ്യപ്പെട്ട് 2017 ജൂൺ 15ന് സർക്കാറിന് കത്തയച്ചിരുന്നു. ആവശ്യപ്പെട്ടിരുന്ന 33 രേഖകൾ ആഗസ്​റ്റ്​ 10ന്​ നൽകി. ബാക്കി പിന്നെ തരാമെന്ന് അറിയിച്ചു. ഇൗ രേഖകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് 2018 ഡിസംബർ13ന് വീണ്ടും കത്തയച്ചു. തുടർന്ന് 27ന് 25 രേഖകൾ കൂടി സംസ്ഥാന ആഭ്യന്തര വകുപ്പ് ൈകമാറി. എന്നിട്ടും ജുഡീഷ്യൽ കമീഷൻ പരാമർശിച്ച ചില രേഖകൾ ലഭ്യമായിട്ടില്ല. ഇതില്ലാതെ അന്വേഷണം പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണെന്ന്​ ഹരജിയിൽ പറഞ്ഞു. 2002 ജനുവരിയിലെ ഒന്നാം മാറാട് കലാപത്തി​​െൻറ പകപോക്കലായി 2003 മേയ് രണ്ടിന് നടന്ന രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ടാണ് സി.ബി.െഎ അന്വേഷണം.

Tags:    
News Summary - Maradu Riot Case High Court cbi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.