കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കാണാതായ ജിഷ്ണുവിെൻറ ബന്ധുക്കൾ. ജിഷ്ണു ജോലി ചെയ്തിരുന്ന കുമരകത്തെ ബാറുമായി ബന്ധപ്പെട്ട സംഭവങ്ങളാകാം ഇതിനുപിന്നിലെന്നാണ് ആരോപിക്കുന്നത്. കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതിനാൽ അക്കൗണ്ട്സ്, സ്റ്റോക്ക് സംബന്ധിച്ചും ജിഷ്ണുവിന് ധാരണയുണ്ടാകും. ഇതുസംബന്ധിച്ച വിശദ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് പരാതി നൽകി. മരണം സംബന്ധിച്ച ദുരൂഹതകളും പരാതിയിൽ ഉന്നയിക്കുന്നു.
ബി.കോം കഴിഞ്ഞ് രണ്ടുവർഷം മുമ്പാണ് ജിഷ്ണു ബാർ ഹോട്ടലിൽ ജോലിക്ക് പോയിത്തുടങ്ങിയത്. സഹോദരൻ വിഷ്ണു അബൂദബിയിലാണ്. സാമ്പത്തികമായോ കുടുംബപരമായോ പ്രശ്നങ്ങളില്ലാത്ത ആൾ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് ബന്ധുക്കളുടെ ചോദ്യം. അമ്മയുമായാണ് കൂടുതൽ അടുപ്പം. എന്തുണ്ടെങ്കിലും അമ്മയോട് പറയുമായിരുന്നു. രാവിലെ പതിവുപോലെ ജോലിക്ക് പോയതാണ്. വൈകീട്ട് ബാറിലെ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് കാണാനില്ലെന്ന് അറിഞ്ഞത്.
പിറ്റേന്ന് രാവിലെ ബാറിൽ അന്വേഷിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത് കോട്ടയം ഭാഗത്തേക്കുള്ള ബസിൽ കയറി പോയെന്നാണ്. അത് വിശ്വസിക്കുന്നില്ല. ബാറിന് മുന്നിലെത്തിയ ജിഷ്ണുവിന് എന്തോ സംഭവിച്ചെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ജിഷ്ണുവിനെേപാലെ ആരോഗ്യവാനായ യുവാവിന് ഷർട്ടിൽ തൂങ്ങിമരിക്കാനാകില്ല. സ്വർണമാല കാണാത്തതും സ്മാർട്ട് ഫോൺ ഇത്ര ദിവസം മഴയിലും മണ്ണിലും കിടന്നിട്ടും കേടാകാതിരുന്നതും അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെ ലഹരിമാഫിയയുടെ സാന്നിധ്യവും വീട്ടുകാരുടെ സംശയങ്ങൾക്ക് ആക്കംകൂട്ടുന്നു.
എന്നാൽ, ബാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ലെന്നാണ് മനസ്സിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡി.എൻ.എ പരിശോധനക്കുശേഷമേ കേസിൽ മുന്നോട്ടുപോകാനാകൂവെന്നും ഇതിന് സാമ്പിൾ ശേഖരിച്ചതായും ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ബിൻസ് ജോസഫ് പറഞ്ഞു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽനിന്ന് ഫലം ലഭിക്കാൻ 14 മുതൽ 20 ദിവസം വരെ വേണ്ടിവരുമെന്നാണ് സൂചന.
മൃതദേഹം ഇത്ര പെട്ടെന്ന് അഴുകുമോ ?
കോട്ടയം: ജിഷ്ണുവിെൻറ ബന്ധുക്കൾ ഉന്നയിക്കുന്ന പ്രധാന സംശയങ്ങളിലൊന്ന് 24 ദിവസംകൊണ്ട് മൃതദേഹം അഴുകി അസ്ഥികൂടം മാത്രമാകുമോ എന്നാണ്. എന്നാൽ, മൃതദേഹം ഇത്ര പെട്ടെന്ന് അഴുകാൻ സാധ്യതയില്ലെന്ന് പറയാനാവില്ലെന്നാണ് ഫോറൻസിക് വിദഗ്ധരുടെ വിശദീകരണം. സ്ഥലത്തിെൻറ പ്രത്യേകത അനുസരിച്ച് അഴുകിയേക്കാം.
അസ്ഥികൂടം മാത്രം പരിശോധിച്ച് അക്കാര്യം പറയാനുമാവില്ല. ആന്തരികാവയവങ്ങൾ ഇല്ലാത്തതിനാൽ പരിശോധനക്ക് സമയമെടുക്കും. പ്രായം സംബന്ധിച്ചും അന്തിമ വിലയിരുത്തലിൽ എത്താനായിട്ടില്ല. ഡി.എൻ.എ പരിശോധന കഴിയാതെ കൃത്യമായ നിരീക്ഷണം നടത്താനാവില്ലെന്നും ഫോറൻസിക് വിഭാഗം അധികൃതർ പറഞ്ഞു.
ഫോണിെൻറ ഡിസ്പ്ലേയിൽ മാതാവിെൻറയും യേശുവിെൻറയും ചിത്രം
കോട്ടയം: ജിഷ്ണുവിെൻറ മൊബൈൽ ഫോൺ കണ്ടെടുത്തപ്പോൾ ഡിസ്േപ്ലയിൽ ഉണ്ടായിരുന്നത് മാതാവിെൻറയും യേശുവിെൻറയും ചിത്രം. നേരേത്ത ജിഷ്ണുവിെൻറ പടമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വീട്ടുകാർ നൽകിയ വിവരം. വൈക്കം വെച്ചൂർ മുത്തിപ്പള്ളിയിൽ ജിഷ്ണു പോകാറുണ്ടെന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ട്. അതുകൊണ്ട് മാതാവിെൻറയും യേശുവിെൻറയും പടം കണ്ടതിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിലപാട്.
ഡിസ്പ്ലേ മാറിയത് എപ്പോഴാെണന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും. ഫോൺ വിളികൾ പരിശോധിച്ചതിൽ സംശയാസ്പദമായി ഒന്നും കണ്ടില്ല. മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്ക് സൈബർ സെല്ലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.