കോഴിക്കോട്: കാരന്തൂർ മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അംഗീകാരമില്ലാത്ത കോഴ്സ് സംബന്ധിച്ച സമരത്തിൽ വിദ്യാഭ്യാസ മന്ത്രി പെങ്കടുക്കുന്ന യോഗം ഉടൻ വിളിക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കോഴ്സിന് അംഗീകാരം നേടിക്കൊടുക്കുവാനാണ് ജില്ല ഭരണകൂടം ശ്രമിക്കുക. ഇതു സംബന്ധിച്ച് അന്വേഷിച്ച സമിതിയും ഇക്കാര്യംതന്നെയാണ് അവരുടെ റിപ്പോർട്ടിൽ നിർദേശിച്ചത്. അല്ലാതെ കോഴ്സിന് അംഗീകാരമുെണ്ടന്ന് റിപ്പോർട്ടിൽ പറയുന്നില്ല. പ്രോസ്പെക്ടസിൽ പറയുംപ്രകാരമാണ് പരീക്ഷ നടന്നതെങ്കിലും സ്ഥാപനം നൽകിയ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
സാേങ്കതിക കാര്യങ്ങളല്ല, പരസ്യമാണ് സാധാരണക്കാർ നോക്കുക. ഇക്കാര്യത്തിൽ വിശ്വാസവഞ്ചനക്കെതിരെ പൊലീസ് നടപടിയെടുത്തുവരുകയാണ്. 2013ലും 14ലും പഠിച്ച 450 കുട്ടികളുെട ഭാവി സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും ക്രമസമാധാന പ്രശ്നമെന്ന നിലയിലാണ് ഇടപെട്ടതെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.