കോഴിക്കോട്: സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമ (സ്പെഷൽ മാരേജ് ആക്ട്) പ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമർപ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തലാക്കി ഉത്തരവ്.
ഇനി മുതൽ വിവാഹ നോട്ടീസ് സബ്രജിസ്ട്രാർ ഓഫിസിലെ നോട്ടീസ് ബോർഡിൽ മാത്രം പ്രദർശിപ്പിക്കുന്നതിനും നിർദേശമായി. 1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫിസർക്ക് സമർപ്പിക്കുകയും ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിെൻറ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട ഓഫിസുകളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ െപാതുജനശ്രദ്ധക്കും വിവാഹം സംബന്ധിച്ച് എതിർപ്പുണ്ടെങ്കിൽ സമർപ്പിക്കുന്നതിനുമായി പ്രദർശിപ്പിക്കേണ്ടതുമായിരുന്നു.
2018ലെ പ്രത്യേക വിവാഹ നിയമത്തിെൻറ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകൾകൂടി ഉൾപ്പെടുത്തിയിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്ട്രേഷൻ വകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
എന്നാൽ, ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകൾ വകുപ്പിെൻറ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് നോട്ടീസുകളിലെ വിവരങ്ങൾ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാകുന്നതായും പരാതികൾ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് -രജിസ്ട്രേഷൻ മന്ത്രിക്കും ലഭിച്ചിരുന്നു.
അപേക്ഷകരുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് രജിസ്ട്രേഷൻ മന്ത്രിയുടെ നിർദേശാനുസരണം രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പിെൻറ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.