കൊല്ലം: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ൈസനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലെത്തിച്ച് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാർ - ബീന ദമ്പതികളുടെ മകൻ വൈശാഖ് (24) കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
വലിയ വിലാപയാത്രയായാണ് ഭൗതിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്. ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി 9.30ഓടെയാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. സംസ്ഥാന സര്‍ക്കാറിനായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളില്‍ മൃതദേഹം എത്തിച്ചിരുന്നു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സുരേഷ് ഗോപി എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈശാഖിനൊപ്പം മറ്റ് നാല് സൈനികർ കൂടി പൂഞ്ചിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.