മറുനാടൻ മലയാളി ഓഫിസ് ഏഴ് ദിവസത്തിനകം പൂട്ടണം; നോട്ടിസ് നൽകി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫിസ് പൂട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ നോട്ടിസ് നൽകി. ഇതുവരെ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫിസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.

ഏഴ് ദിവസത്തിനകം ഓഫിസിലെ പ്രവർത്തനം നിർത്തി രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. പട്ടത്തെ ഫ്ലാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മറുനാടന്‍ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Tags:    
News Summary - Marunadan Malayali office should be closed within seven days; Thiruvananthapuram Municipal Corporation issued a notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.