മസാല ബോണ്ട്: സമൻസ്​​ തടഞ്ഞ ഉത്തരവ്​ വീണ്ടും നീട്ടി

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നും കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) സ​മ​ൻ​സ് ന​ൽ​കു​ന്ന​ത്​ ത​ട​ഞ്ഞ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ വീ​ണ്ടും നീ​ട്ടി. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ ഹ​ര​ജി ജ​നു​വ​രി ര​ണ്ടാം വാ​രം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ഇ.​ഡി ന​ൽ​കി​യ സ​മ​ൻ​സു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ഐ​സ​ക്, കി​ഫ്ബി സി.​ഇ.​ഒ കെ.​എം. എ​ബ്ര​ഹാം, ജോ​യ​ന്‍റ്​ ഫ​ണ്ട് മാ​നേ​ജ​ർ ആ​നി ജൂ​ല തോ​മ​സ് എ​ന്നി​വ​രാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മൂ​ന്ന് പേ​രു​ടെ​യും ഹ​ര​ജി. റി​സ​ർ​വ് ബാ​ങ്ക് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് വ​കു​പ്പ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​റെ കോ​ട​തി സ്വ​മേ​ധ​യ ക​ക്ഷി ചേ​ർ​ത്തി​രു​ന്നു.

Tags:    
News Summary - Masala Bond The summons restraining order has been extended again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.