മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഹരജി

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ ഡെൽഹി ഹൈകോടതിയിൽ ഹര്‍ജി നല്‍കി. മാസപ്പടി കേസിൽ സി.എം.ആർ.എല്‍ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്.എഫ്.ഐ.ഒ) ഇ.ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സി.എം.ആർ.എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സി.എം.ആർ.എൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് സി.എം.ആർ.എല്‍ ഡെൽഹി ഹൈകോടതിയില്‍ ഹരജി നല്‍കിയത്.

Tags:    
News Summary - Masapadi case: CMRL pleads seeking quashing of SFIO, ID probes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.