കൊറോണ പേടി; തെലങ്കാനയിൽ ആടുകളെ മാസ്ക് അണിയിച്ച് ഗ്രാമീണൻ

ഖമ്മാം (തെലങ്കാന): കൊറോണ ബാധിക്കുമെന്ന പേടിയെ തുടർന്ന് സ്വന്തം ആടുകളെ മാസ്ക് ധരിപ്പിച്ച് നടത്തുകയാണ് തെലങ്കാ നയിലെ കർഷകനായ എ. വെങ്കടേശ്വർ റാവു. ഖമ്മാം ജില്ലയിലെ കല്ലുർ മണ്ഡൽ ഗ്രാമത്തിലാണ് സംഭവം.


തന്‍റെ 20 ആടുകളെയും മാസ്ക് അണിയിച്ചാണ് വെങ്കടേശ്വർ തീറ്റിക്കാനും മറ്റും കൊണ്ടു പോകുന്നത്. ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവക്ക് കോവിഡ് 19 ബാധിച്ചെന്ന വാർത്ത അറിഞ്ഞ ശേഷമാണ് വെങ്കടേശ്വർ ഈ 'മുൻകരുതൽ' എടുത്തത്.

'ഈ ആടുകളാണ് കുടുംബത്തിന്‍റെ ഏക വരുമാന മാർഗം. കൃഷി ചെയ്ത് ജീവിക്കാൻ ഞങ്ങൾക്ക് സ്ഥലമില്ല. അതു കൊണ്ട് ആടുകളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ല. മാസ്ക് ധരിപ്പിച്ചാണ് മേയാൻ അവയെ വിടുന്നത് ' - വെങ്കടേശ്വർ റാവു പറയുന്നു.

Tags:    
News Summary - mask for goat amid covid fear-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.