കൊച്ചി: കേരളത്തിെൻറ രാഷ്ട്രീയ, സിനിമ ചരിത്രത്തിൽ ഇടംപിടിച്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ മാസ് ഇരുനില ഷോപ്പിങ് കോപ്ലക്സ് തകർന്നു. 55 െകാല്ലത്തോളം പഴക്കമുള്ള കെട്ടിടത്തിെൻറ ഒരറ്റം മുകളിൽനിന്ന് വിണ്ടുകീറി പൊളിഞ്ഞുവീണിട്ടുണ്ട്.
താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കൂൾബാൾ, മൊബൈൽ ഷോപ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് ഓടിമാറിയതിനാൽ ആളപായം സംഭവിച്ചില്ല. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
കെ. കാമരാജ് തുടങ്ങി എ.കെ. ആൻറണി, വയലാർ രവിവരെ നീളുന്ന പഴയകാല രാഷ്ട്രീയ നേതാക്കൾക്ക് എറണാകുളത്തെ താമസയിടമായ മാസ് ഹോട്ടൽ നിലനിന്ന കോപ്ലക്സാണ് ഇത്. ഹോട്ടലും ഓഡിറ്റോറിയവും വർഷങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. എറണാകുളത്തെ പുരാതന ബിസിനസ് കുടുംബമായ മേത്തർ ആൻഡ് സൺസിേൻറതാണ് കെട്ടിടം.
ഇരുനില കെട്ടിടത്തിെൻറ മുകൾനിലയിൽ മേത്തർ പ്രോജക്ട്സ് നിർമാണക്കമ്പനിയുടെ ഓഫിസും താഴെ ഒറ്റമുറിയിൽ സോഫിൻ കൂൾബാർ, ഹോട്ടൽ റോയൽ, റിച്ചൂസ് കോഫി ഷോപ്, കുക്കൂസ് കൂൾബാർ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ സോഫിൻ കൂൾബാറിനു മുകളിലെ ഭാഗം തകർന്നുവീഴുകയായിരുന്നു. കടയിലെ ജീവനക്കാരൻ അമ്പലപ്പുഴ തകഴി സ്വദേശി പി.ഐ. റഫീഖ് ശബ്ദം കേട്ട് പുറത്തേക്ക് ഓടിമാറി. റെയിൽവേ സ്റ്റേഷന് മുന്നിലെ ഓട്ടോ ഡ്രൈവർമാർ ഒച്ചവെച്ചതോടെ മറ്റ് കടകളിൽ ഉള്ളവരും പുറത്തേക്ക് ഒഴിഞ്ഞുമാറി. മുകളിലത്തെ നിലയിൽ ആരും ഉണ്ടായിരുന്നില്ല. ഈ കെട്ടിടത്തോട് ചേർന്ന ഹോട്ടൽ രാംനിവാസിൽ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ശബ്ദംകേട്ട് പുറത്തേക്ക് ഓടി.
സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേന, പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി കോർപറേഷൻ അധികൃതർ മാസ് കോംപ്ലക്സ് ഉടമ നൂറുദ്ദീൻ മേത്തറുമായി സംസാരിച്ച് അപകടകരമായി നിലനിൽക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മണ്ണുമാന്തികൊണ്ടുവന്ന് സമീപത്തെ കെട്ടിടത്തിന് ദോഷകരമല്ലാത്ത നിലയിൽ പൊളിച്ചുമാറ്റി തുടങ്ങി.
മാസ് ഹോട്ടലും ഓഡിറ്റോറിയവും പൊളിച്ചുമാറ്റിയ നാളുകളിൽതന്നെ ഷോപ്പിങ് കോംപ്ലക്സും പൊളിക്കേണ്ടതായിരുന്നുവെന്നും ഇവിടെ പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളുടെ ഉടമകളെ അവസ്ഥ ഓർത്താണ് വൈകിപ്പിച്ചതെന്നും നൂറുദ്ദീൻ മേത്തർ പറഞ്ഞു. കെട്ടിടം പൂർണമായി പൊളിച്ചുമാറ്റി പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.