തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂനിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്ലാസ്റ്റിക് പ്രോസസിങ് യൂനിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ കംപ്രസ് ചെയ്ത് റീസൈക്കിൾ ചെയ്യുന്ന ഫാക്ടറിയാണിത്. ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുൾപ്പടെ കൂടുതൽ ശക്തമാകുന്ന സാഹചര്യമായിരുന്നു. പ്രദേശത്ത് കനത്ത മഴയുമുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഫാക്ടറിയിലെ വെളിച്ചം കണ്ട ജീവനക്കാരാണ് തീപിടിത്തം ആദ്യമറിഞ്ഞത്. തുടർന്ന് ഇവർ അറിയിച്ചപ്രകാരം ഫയർഫോഴ്‌സ് എത്തുകയായിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻവശത്തെ തീ പൂർണമായും അണച്ചു. പിൻവശത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.