തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ ഹോസ്റ്റലിന് സമീപം ആരംഭിച്ച മാർച്ച് അയ്യങ്കാളി ഹാളിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധയോഗം ഡോ.മാത്യൂ കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അപരിഷ്കൃതമായ സമൂഹത്തിൽ പോലും നടക്കാത്ത സംഭവമാണിത്. ഭിന്നശേഷി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിൻറേത്.
എസ്.എഫ്.ഐ എന്ന പ്രസ്ഥാനം ക്യാമ്പസിലും പൊതുസമൂഹത്തിലും വെറുക്കപ്പെട്ടു.അധ്യാപകർ പോലും ഭയപ്പാടിലാണ്. സിപിഎമ്മിന് പോലും എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കഴിയുന്നില്ല ലഹരി പിടിച്ച വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ മാറിയെന്നും അതിനെ ചങ്ങലയ്ക്കിടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ അധ്യക്ഷത വഹിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽസംഘർഷമുണ്ടായി .ആറ് തവണ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.