തിരുവനന്തപുരം: കോർപറേഷൻ മേയര്‍ വി.കെ. പ്രശാന്തിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ദേശീയ പട്ടികജാതി കമീഷെൻറ നിർദേശം. ദേശീയ ഉപാധ്യക്ഷന്‍ എൽ. മുരുകനാണ് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന് നിർദേശം നല്‍കിയത്. വലിയശാലയിലെ ബി.ജെ.പി കൗണ്‍സിലര്‍ ലക്ഷ്മിയുടെ പരാതിയിലാണ് കമീഷൻ നടപടി.
കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, മേയറുടെ പേഴ്‌സനല്‍ അസി. ജിന്‍ രാജ് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിദേശമുണ്ട്. മേയറുടെ ചികിത്സ രേഖകള്‍ ഹാജരാക്കാനും മേയര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്ത നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നല്‍കാനും കമീഷണറോട് ആവശ്യപ്പെട്ടു.
ലക്ഷ്മിയുടെ മകനെ നിരന്തരം കള്ളക്കേസില്‍ കുടുക്കി നാട്ടില്‍നിന്ന് പോകണമെന്ന് ഭീഷണിപ്പെടുത്തിയ തമ്പാനൂര്‍ സി.ഐ പൃഥ്വിരാജിനെതിരെ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിർദേശം നല്‍കും. കൗണ്‍സില്‍ ഹാളിലെ ബഹളത്തിനിടെ ഉണ്ടായ സംഭവത്തില്‍ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നതെന്ന് ഡി.ജി.പിയോട് അന്വേഷിക്കുമെന്നും കമീഷന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറ്റുകാല്‍ ആശുപത്രിയിലെത്തി ലക്ഷ്മിയുടെ മൊഴി കമീഷന്‍ രേഖപ്പെടുത്തി. കൗണ്‍സിലില്‍ ബഹളത്തിനിടെ ലക്ഷ്മിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്ന് ബോധ്യമായെന്നും കമീഷന്‍ പറഞ്ഞു. കലക്ടര്‍ ഡോ. കെ. വാസുകി, പട്ടികജാതി^വർഗം വകുപ്പ് ജോ. സെക്രട്ടറി ബി.വി.എസ്. മണി, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, കേൻറാണ്‍മെൻറ് അസി. കമീഷണർ സുനീഷ് ബാബു, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ് കമീഷൻ കേസെടുക്കാൻ നിർദേശം നൽകിയത്.
അതിനിടെ, പട്ടികജാതി കൗൺസിലർമാരെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാരും ദേശീയ കമീഷന് പരാതി നൽകി. മേയറെ കൈയേറ്റം ചെയ്യുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഇടപെട്ട പട്ടികജാതി വിഭാഗത്തിൽപെട്ട കൗൺസിലർ സിന്ധു ശശി ഉൾെപ്പടെയുള്ളവരെ ബി.ജെ.പി കൗൺസിലർമാരായ കരമന അജിത്, തൃക്കണ്ണാപുരം അനില്‍കുമാര്‍, കമലേശ്വരം ഗിരി, ജി.എസ്. മഞ്ജു, സിമി ജ്യോതിഷ് എന്നിവർ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നാണ് പരാതി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ, സംസ്ഥാന പട്ടികജാതി^വർഗ കമീഷൻ, കേന്ദ്ര പട്ടികജാതി-വർഗ കമീഷൻ എന്നിവർക്ക് പരാതി നൽകി. മേയർക്കെതിരായ ആക്രമണത്തിൽ പ്രതികളായ കൗൺസിലർമാരുടെ അറസ്റ്റ് ഒഴിവാക്കാൻ എല്ലാ പഴുതും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ നീക്കം. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെങ്കിൽ അറസ്റ്റുണ്ടാവുമെന്ന പ്രതീക്ഷ പുലർത്തി സമ്മർദവുമായി ഇടതുമുന്നണിയും സജീവമായി രംഗത്തുണ്ട്. പരിക്കേറ്റ മേയർ ആശുപത്രി വിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.