മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രം

അന്ന് നടപടി, ഇന്ന് ഒപ്പമിരുന്ന് ഭക്ഷണം; 'തെറ്റുതിരുത്തി' മേയർ

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മേയർആര്യ രാജേന്ദ്രൻ.

നടപടി നേരിട്ട ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി സന്തോഷ് അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് മേയര്‍ ഭക്ഷണം കഴിച്ചത്. കാര്യവട്ടത്തെ ട്വൻറി20 മത്സരശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം വൃത്തിയാക്കിയവർക്കൊപ്പമായിരുന്നു ആര്യ രാജേന്ദ്രന്‍റെ ഭക്ഷണം.

തൊഴിലാളികൾക്കൊപ്പം ഫോട്ടോയുമെടുത്തു. എന്നാൽ, പിന്നീട് ഈ ചിത്രം ഫേസ്ബുക്കിൽ കവർ ഫോട്ടോയാക്കിയപ്പോൾ ചെറിയ മാറ്റം വരുത്തി. നടപടി നേരിട്ട സന്തോഷിന്‍റെ ചിത്രം ഒഴിവാക്കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ജോലി പൂർത്തിയാക്കിയശേഷം ഓണാഘോഷത്തിന് എത്തിയ തൊഴിലാളികളെ വീണ്ടും ശുചീകരണത്തിന് നിയോഗിച്ചപ്പോഴാണ് ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളി ശുചീകരണ തൊഴിലാളികൾ പ്രതിഷേധിച്ചത്.

ഇതിന്‍റെ പേരിലാണ് തൊഴിലാളികളെ മേയർ സസ്പെൻഡ് ചെയ്തത്. പിന്നീട് സി.ഐ.ടി.യു പ്രതിഷേധവുമായെത്തിയതോടെ സി.പി.എം മേയറെകൊണ്ട് ഈ നടപടി തിരുത്തിച്ചിരുന്നു. ഏഴ് തൊഴിലാളികൾക്കെതിരായ നടപടി തുടർന്ന് മേയർ പിൻവലിച്ചു.

Tags:    
News Summary - Mayor dined with cleaning workers who faced action for throwing Onasadya in garbage dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.