മലപ്പുറം: മഅ്ദിൻ അക്കാദമി എല്ലാ വർഷവും റമദാൻ 27ാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർഥന സമ്മേളനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്നു. ഉച്ചക്ക് 2.30ന് ആരംഭിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ സംബന്ധിച്ചു. പിടിച്ചുകെട്ടാനാവാത്ത വിധം വ്യാപിക്കുന്ന കോവിഡിനെ നേരിടുന്നതിൽ വിശ്വാസി സമൂഹത്തിന് പ്രത്യേകമായ ഉത്തരവാദിത്തമുണ്ടെന്ന് മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.
അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിച്ചു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. സൈനുൽ ആബിദീൻ ബാഫഖീഹ് മലേഷ്യ, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴിയായിരുന്നു സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.