വ്യാജമായി കേസിൽ കുടുക്കുന്നതിന്‌ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: ചാലക്കുടിയിൽ മയക്കുമരുന്ന് വ്യാജമായി കേസിൽ ഷീല സണ്ണിയെ കുടുക്കുന്നതിന്‌ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ്. ഇക്കാര്യത്തിൽ ഷീല സണ്ണിയെ മന്ത്രി ഫോണിൽ വിളിച്ചാണ് ഉറപ്പുനൽകിയത്.

ചെയ്യാത്ത‌ തെറ്റിന്റെ പേരിൽ‌ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഷീലാ സണ്ണി നിരപരാധിയാണ്‌ എന്ന് കോടതിയെ അറിയിക്കും.

ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് ഫെസ് ബുക്കിൽ കുറിച്ചു. 

Tags:    
News Summary - MB Rajesh said strict action will be taken against those responsible for falsely implicating in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.